കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള എന്‍ഐടികള്‍, ഐഐഐടികള്‍, ഗവണ്മെന്റ് ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐഐഇഎസ്ടി എന്നിവയുടെ എംടെക്/എംആര്‍ക്/എംപ്ലാന്‍ ഫുള്‍ടൈം പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2022) രജിസ്ട്രേഷന് നടപടികളാരംഭിച്ചു. പ്രാബല്യത്തിലുള്ള ‘ഗേറ്റ് സ്കോര്‍’ ഉള്ളവര്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 3000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 2500 രൂപ മതിയാകും. ഇക്കൊല്ലത്തെ കൗണ്‍സലിങ്, അലോട്ട്മെന്റ് നടപടികള്‍ നിയന്ത്രിക്കുന്നത് ജയ്പൂര്‍ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്.
‘സിസിഎംടി-2022’ ഔദ്യോഗിക വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും https://ccmt.admission.nic.inല്‍ ലഭ്യമാണ്. 2020/2021/2022 വര്‍ഷം ഗേറ്റ് സ്കോര്‍ നേടിയിരിക്കണം. ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാന്‍ 60 ശതമാനം മാര്‍ക്കില്‍ 16.0 സിജിപിഎയില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി.
എന്‍ഐടികള്‍ ഉള്‍പ്പെടെ സിസിഎംടി-2022 ല്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, കോഴ്സുകള്‍, കൗണ്‍സലിങ് ഷെഡ്യൂളുകള്‍, ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്മെന്റ് നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ വെബ്പോര്‍ട്ടലിലും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലും ലഭ്യമാണ്. മൂന്ന് റൗണ്ട് സീറ്റ് അലോട്ട്മെന്റുണ്ടാകും. അര്‍ഹതയുള്ള കോഴ്സും സ്ഥാപനങ്ങളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താം. രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ബ്രോഷ്യറിലുണ്ട്.
ചോയിസ് പരിഗണിച്ച് ഗേറ്റ് സ്കോര്‍ മെരിറ്റടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്മെന്റ്. ജൂണ്‍ 13 രാത്രി 8 മണി വരെ ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്തിയവര്‍ക്ക് ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 16 ന് പ്രഖ്യാപിക്കും. സീറ്റ് അക്സപ്റ്റന്‍സ് ഫീസായി 30,000 രൂപ അടയ്ക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 10,000 രൂപമതിയാകും. സീറ്റ് അക്സപ്റ്റന്‍സ് ഫീസ് അടച്ച് ഓണ്‍ലൈനായി ഡോക്കുമെന്റ് അപ്ലോഡ് ചെയ്യുന്നതിനും നടപടികള്‍ക്ക് വിധേയമായി അഡ്മിഷന് നേടുന്നതിനും ജൂണ്‍ 20 വരെ സൗകര്യമുണ്ട്. രണ്ടാമത്തെ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 25 നും മൂന്നാം റൗണ്ട് അലോട്ട്മെന്റ് ജൂലൈ 4 നും പ്രഖ്യാപിക്കുന്നതാണ്.
രജിസ്ട്രേഷന്, ചോയിസ് ഫില്ലിങ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. അപ്ഡേഷനുകള്‍ വെബ് പോര്‍ട്ടലില്‍ ലഭ്യമാകും.
സിസിഎംഎന്‍-2022 വഴി എന്‍ഐടി കളില്‍ എംഎസ്സി/എംഎസ്സി ടെക് പ്രവേശനം
എന്‍ഐടികള്‍, ഐഐഇഎസ്ടി, ഗവണ്മെന്റ് ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന എംഎസ്സി, എംഎസ്സി ടെക് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംയു-2022) രജിസ്ട്രേഷന് തുടങ്ങി. ല്‍ ജൂണ്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐഐടിയുടെ ജാം-2022 സ്കോര്‍ നേടിയിട്ടുള്ളവര്‍ക്കാണ് അവസരം. ബിഎസ്സി/ക്വാളിഫൈയിങ് ഡിഗ്രി 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗം ഭിന്നശേഷി (പിഡബ്ല്യുഡി)വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് 16.0 സിജിപിഎ മതിയാകും.
‘സിസിഎംഎന്‍-2022’ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും https://ccmn.admissions.nic.in വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷന് ഫീസ് 3000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ മതി. രജിസ്ട്രേഷന് നിര്‍ദേശങ്ങള്‍, കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, ലോക്കിങ് ഷെഡ്യൂളുകള്‍, സീറ്റ് അലോട്ട്മെന്റ് നടപടികള്‍ ഉള്‍പ്പെടെ അഡ്മിഷന് സംബന്ധമായ വിവരങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലും വെബ് പോര്‍ട്ടലിലുമുണ്ട്. കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളും കോഴ്സുകളും മനസ്സിലാക്കി ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താം.
മുഖ്യമായും മൂന്ന് റൗണ്ട് അലോട്ട്മെന്റ് നടപടികളാണുള്ളത്. ആദ്യ റൗണ്ടിലേക്കുള്ള ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ ജൂണ്‍ 13 നകം പൂര്‍ത്തിയാക്കണം. ആദ്യ സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 16 ന് പ്രഖ്യാപിക്കുന്നതാണ്. സീറ്റ് അക്സപ്റ്റന്‍സ് ഫീസ് അടച്ച് ഡോക്കുമെന്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിനും മറ്റും ജൂണ്‍ 20 വരെ സമയം ലഭിക്കും.
രണ്ടാമത്തെ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 25 നും മൂന്നാമത്തെ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂലൈ നാലിനും പ്രഖ്യാപിക്കും. നടപടിക്രമം പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് അഡ്മിഷന് നേടാം. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: