ലഖ്നൗ : ഗ്യാന്‍വാപി മസ്ജിദ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് വാരാണസി കോടതി ജൂണ്‍ എട്ടിലേക്ക് മാറ്റി. ഇതില്‍ ഇരു കക്ഷികള്‍ക്കും നിലപാടുകള്‍ വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
മജ്സിദില് ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് നേരത്തെ ജൂലൈ നാലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കേസില്‍ ഇരുവിഭാഗത്തിന്റേയും നിലപാട് വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം വേണം. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വാരാണസി കോടതി വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഗ്യാന്‍വാപി മസ്ജിദിന്റെ സര്‍വ്വേ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കരുതെന്ന് വാരാണസി ജില്ലാ കോടതി നിര്‍ദ്ദേശം നല്കി. മസ്ജിദിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ക്ക് നല്കിയ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ത്തരുത് എന്ന നിര്‍ദ്ദേശം സുപ്രീംകോടതി നേരത്തെ നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായാണ് മാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആരോപണം.
തര്‍ക്കത്തിലുള്ള മതപരമായ വിഷയങ്ങള്‍ രാജ്യത്തെ കോടതിയും ഭരണഘടനയും തീരുമാനം കൈക്കൊള്ളും. ഈ തീരുമാനം പാര്‍ട്ടി നടപ്പാക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: