ഹൈദരാബാദ്: ഭര്‍ത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യയും അഞ്ച് വാടകഗുണ്ടകളും പിടിയില്‍.ഹൈദരാബാദിന് സമീപം കൊണ്ടാപുരയിലെ ശ്രീറാംനഗര്‍ കോളനിയിലാണ്് സംഭവം നടന്നത്.സെക്കന്ദരബാദ് പോലീസാണ് ഇവരെ പിടികൂടിയത്.ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ കുട്ടബലാല്‍സംഗം ചെയ്യുന്നതിനും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നതിനുമാണ് ശ്രീകാന്ത് എന്ന യുവാവിന്റെ ഭാര്യ ഗായത്രിയെ പോലീസ് പിടികൂടിയത്.
26-ാം തീയതിയാണ് സംഭവം നടക്കുന്നത്.ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളാണ്.യു.പി.എസ്.സി പരീക്ഷ പഠനകാലം മുതല്‍ ഇവര്‍ തമ്മില്‍ സൗഹൃദമുണ്ട്.യുവതി പലപ്പോഴും ശ്രീകാന്തിന്റെ വീട് സന്ദര്‍ശിക്കാറുണ്ട്.2021 ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലയളവില്‍ യുവതി ശ്രീകാന്തിനും, ഗായത്രിയ്ക്കുമൊപ്പം താമസമാക്കിയിരുന്നു.ഇവര്‍ക്കിടയില്‍ രഹസ്യബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു. ഇതേചൊല്ലി ഗായത്രിയും ശ്രീകാന്തും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.വഴക്ക് പതിവായതോടെ യുവതി ഇവരുടെ വീട്ടില്‍ നിന്ന് താമസം മാറി.എന്നാല്‍ ശ്രീകാന്തും യുവതിയും ബന്ധം തുടരുന്നതായി സംശയം തോന്നിയതിനാലാണ് ഗായത്രി ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.
മെയ് 26ന് ഗായത്രി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു.വീട്ടിലെത്തിയ ഇവരെ വീട്ടിലുണ്ടായിരുന്ന അഞ്ച് ഗുണ്ടകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നു.ഇതിന്റെ ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി.യുവതി പോലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.ഇത് അംഗീകരിച്ചതോടെയാണ് യുവതിയെ പോകാന്‍ അനുവദിച്ചത്.എന്നാല്‍ യുവതി നേരെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്കി.സെക്കന്താബാദ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗായത്രിയും അഞ്ച് ഗുണ്ടകളും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: