കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രോഗി ബൈക്ക് അപകടത്തില്‍ മരിച്ചു.മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി 22കാരന് ഇര്‍ഫാനാണ് മരിച്ചത്. ആശുപത്രിയിലെ വാര്‍ഡ് മൂന്നിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ഇയാള്‍, തിങ്കളാഴ്ച്ച രാത്രി 12.30ന് ബാത്ത്റൂമിന്റെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് പുറത്തുകടന്നതിന് ശേഷം, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയും ചെയ്തു.
മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.ഇയാള്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ്.കോഴിക്കോട് ജയിലില്‍ റിമാന്‍ഡിന് കഴിഞ്ഞുവരുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കുതിരവട്ടത്തേക്ക് മാറ്റി.പത്ത് ദിവസം മുന്‍പാണ് ഇയാള്‍ ആശുപത്രിയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: