തിരുവനന്തപുരം: വിശ്വഹിന്ദ് പരിഷത്തിന്റെ വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്. ദുര്‍ഗാ വാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ്ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനെതിരെയാണ് കേസ്. ആര്യങ്കോട് പോലീസ് ആണ് കേസെടുത്തത്. വാളുമായി പ്രകടനം നടത്തിയെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു.
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതീ വിദ്യാലയത്തിലാണ് ദുര്‍ഗ്ഗാവാഹിനി ശൗരി പ്രശിക്ഷണ്‍ വര്‍ഗ്ഗ് നടന്നത്. 15 മുതല്‍ 23 വരെയായിരുന്നു പരിപടി. 22 ന് നടന്ന പഥസഞ്ചലനമാണ് പരാതിക്ക് ആധാരം. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരെ ഉയര്‍ന്ന ജനരോഷത്തെ പ്രതിരോധിക്കാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പഥസഞ്ചലനത്തെ മോശമായി ചിത്രീകരിക്കാനും ശ്രമം നടന്നു.
ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ കേസെടുത്തുവെന്നും അതുകൊണ്ടു ഈ പരിപാടിക്കെതിരെയും കേസെടുക്കണമെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്ര ഇസ്ലാമിക സംഘടനകളുടെയും ആവശ്യം. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫത്ഹുദ്ദീന്‍ റഷാദി ഉള്‍പ്പെടെയുളളവര്‍ ഈ ആവശ്യവുമായി രംഗത്തെത്തി
എല്ലാവര്‍ഷവും ദുര്‍ഗ്ഗാ വാഹിനിയുടെ നേതൃത്വത്തില്‍ ശിബിരം നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ശാരീകമായും മാനസികമായും ആത്മവിശ്വാസവും കരുത്തും പകരാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി പതിവായി നടക്കുന്ന പഥസഞ്ചലനമാണ് വിവാദമാക്കിയത്.
ദുര്‍ഗാ വാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ പോലീസ് എടുത്ത കേസ് വ്യാജമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നിര്‍വ്വാഹ സമിതി കുറ്റപ്പെടുത്തി. സര്‍വ്വായുധധാരിയായ ദുര്‍ഗാദേവിയെ അനുസ്മരിക്കത്തക്കവിധം വാളിന്റെ ഡമ്മി ഉപയോഗിച്ച് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയതായിരുന്നു പഥസഞ്ചലനം. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാന്‍ വേണ്ടിയാണ് ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ ഇപ്പോള്‍ പോലീസ് ഇത്തരമൊരു വ്യാജ കേസ് എടുത്തിരിക്കുന്നത്.
എണ്‍പതിലധികം വിദേശ രാഷ്‌ട്രങ്ങളിലും ഭാരതത്തില്‍ എമ്പാടും ഇത്തരം പരിപാടികള്‍ ദുര്‍ഗ്ഗാവാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ട്. പെണ്‍കുട്ടികളെ മറക്കുള്ളില്‍ അടിച്ചമര്‍ത്തി വളര്‍ത്തുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതില്‍ കൂടി ന്യൂനപക്ഷ വോട്ടും കൈയ്യടിയും നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ആയുധം ഉപയോഗിച്ചാണ് പഥസഞ്ചലനം നടത്തിയതെങ്കില്‍ പഥ സഞ്ചലനത്തിന് അകമ്പടി സേവിച്ച കേരളാ പോലീസിന് അന്ന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ‘മതേതരത്വം’ കാണിക്കാന്‍ വേണ്ടി എടുത്ത വ്യാജ കേസിനെതിരെ ശക്തമായ നിയമ നടപടികളും സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും അറിയിച്ചു.
ലൗ ജിഹാദ് പ്രവര്‍ത്തകരേയും രാഷ്‌ട്ര വിരുദ്ധ ശക്കികളേയും നേരിടാന്‍ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. കേരളത്തില്‍ ലഷ്‌ക്കര്‍ തോയിബാ പോലുള്ള സംഘടനകളെ കൂട്ടുപിടിച്ച് കലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ സംഘടന ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: