എറണാകുളം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് നഗരേഷ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച സെമിനറില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സംഭവത്തില്‍ പിഎഫ്ഐ സംസ്ഥാന സമിതി അംഗം യഹിയക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തു. നിലവില്‍ കൊലവിളി കേസില്‍ റിമാന്‍ഡിലാണ് യഹിയ.
ആലപ്പുഴയില്‍ ശനിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലര്‍ന്ന പദപ്രയോഗം നടത്തുകയായിരുന്നു. പി.സി.ജോര്‍ജിന് ജാമ്യം നല്കിയ ജഡ്ജിക്കെതിരേയും ആരോപണം ഉന്നയിച്ചു.
കൊലവിളി മുദ്രാവാക്യ കേസില്‍ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂര്‍ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: