ഇടുക്കി: ശാന്തന്‍പാറ പൂപ്പറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്രദേശവാസികളായ നാലുപേർ ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ആൺ സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. പ്രതികൾ വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും അതിർത്തി പ്രദേശത്ത് കുടിയേറിയവരാണെന്ന് പോലീസ് പറഞ്ഞു.
പത്തുദിവസം മുന്‍പാണ് പെണ്‍കുട്ടിയും കുടുംബവും ബംഗാളിൽ നിന്നും ജോലീക്കായി പൂപ്പാറയിൽ എത്തിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: