ജമ്മു: കഠ്‌വ ജില്ലയില്‍ അതിര്‍ത്തി കടന്നെത്തിയ പാക്ക് ഡ്രോണ്‍ പോലീസ് വെടിവച്ചു വീഴ്‌ത്തി. ഇതില്‍ നിന്ന് ഏഴു ബോംബുകളും ഏഴു ഗ്രനേഡുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തുന്നുണ്ട്.
ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ ടല്ലി ഹരിയ ചാക്ക് മേഖലയിലാണ് കഴിഞ്ഞ ദിവസം രാവിലെ ഡ്രോണ്‍ വെടിവച്ചിട്ടത്. തകര്‍ന്ന് വീണ ഡ്രോണിലെ സ്‌ഫോടകവസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. അമര്‍നാഥ് തീര്‍ഥയാത്ര ജൂണ്‍ 30ന് ആരംഭിക്കുന്നതിന്റെ ഭാഗമായി കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക