കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന്വീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.മുസ്തങ് ജില്ലയിലെ കോവാങ്ങിലാണ് വിമാനാവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയത്.22 യാത്രക്കാരുമായി യാത്രാമധ്യേ വിമാനം കാണാതാവുകയായിരുന്നു.അതില്‍ നാല് പേര് ഇന്ത്യയ്ക്കാരാണ്.വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു.എന്നാല്‍ യാത്രക്കാരെപ്പറ്റി വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.വിമാനം തകര്‍ന്ന പ്രദേശത്ത് മഞ്ഞ് വീഴ്ച്ച ഉളളതിനാല്‍ ഞായറാഴ്ച്ച തിരച്ചില്‍ നടന്നില്ല.ഇന്ന് നടന്ന തിരച്ചിലിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്.
കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തിന് 43 വര്‍ഷത്തെ പഴക്കമുളള 9എന്‍-എഇടി ഇരട്ട എന്ജിന് വിമാനമാണ്.നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം പുറപ്പെട്ടത്. 15മിനിറ്റിനുളളില്‍ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുളള ബന്ധം നഷ്ടപ്പെട്ടു.
തകര്‍ന്ന് വീണ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് പൈലറ്റായിരുന്ന ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറിന്റെ മൊബൈല്‍ ഫോണ്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.അദ്ദേഹത്തിന്റെ ഫോണ്‍ ബെല്ല് അടിക്കുന്നുണ്ടെന്ന് കണ്ട് സൈന്യം ടെലികോം വകുപ്പുമായി ബന്ധപ്പെട്ടു.തുടര്‍ന്ന് ജിപിഎസ് ഉപയോഗിച്ച് വിമാനം തകര്‍ന്നു വീണ പ്രദേശം കണ്ടെത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനേജര്‍ പ്രേം നാഥ് താക്കൂര്‍ പറഞ്ഞു.തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാള്‍ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.കാണാതായവരില്‍ നാല് മുംബൈ സ്വദേശികളും, രണ്ട് ജര്‍മ്മന്‍ പൗരന്മാരും, 13 നേപ്പാള്‍ സ്വദേസികളും, മൂന്ന് ജീവനക്കാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: