ന്യൂദല്‍ഹി: പഞ്ചാബി ഗായകനും റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു.അദേഹത്തിന് നേരെ അക്രമികള്‍ 30 റൗണ്ട് വെടികളാണ് ഉതിര്‍ത്തത്. മാന്‍സ ഗ്രാമത്തില്‍ ഇന്നു വൈകിട്ട് 5.37നാണ് സംഭവം.
ഇന്നലെ മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പുതിയ ആപ്പ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പഞ്ചാബ് പോലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം, എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്. മരണത്തിന് പിന്നില്‍ ആംആദ്മി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. പഞ്ചാബിലെ ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലാണെന്ന് രാഷ്ട്രീയ പര്‍ട്ടികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: