തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ടര വയസ്സുകാരി ശസ്ത്രക്രിയക്കായി അവഗണന നേരിട്ടത് മണിക്കൂറുകളോളം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഓര്‍ത്തോ വിഭാഗം സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയായിരിരുന്നുവെന്നാണ് പരാതി.
ഒഡീഷാ സ്വദേശികളും കരമനതളിയല്‍ സത്യന്‍ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന മഹേന്ദ്രന്‍ ദീപ്തി ദമ്പതികളുടെ മകള്‍ സംഗീതയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവഗണനയ്‌ക്ക് വിധേയയായത്. കതകിനിടയില്‍ വിരലുകള്‍ കുടുങ്ങി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു അത്യാഹിത വിഭാഗത്തില്‍ നിന്നും സംഗീതയുടെ രക്ഷിതാക്കള്‍ക്ക് ലഭിച്ച അറിയിപ്പ്.
ഇതനുസരിച്ച് ഓര്‍ത്തോ വിഭാഗം ഡ്യൂട്ടി സര്‍ജ്ജന് മറ്റ് ഡോക്ടേഴ്‌സ് വിവരം കൈമാറിയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ സര്‍ജ്ജന്‍ തയ്യാറായില്ല. തിരക്ക് പറഞ്ഞ് മുപ്പത്തിരണ്ട് മണിക്കൂര്‍ ഡ്യൂട്ടി സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയാണുണ്ടായതെന്ന് സംഗീതയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്ട് സംഭവം.കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് സംഗീതയുടെ വിരലുകള്‍ കതകിനിടയില്‍ കുടുങ്ങിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകളാണ് മുറിഞ്ഞ് തൂങ്ങിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്.
തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടതുള്ളതുകൊണ്ട് രോഗിക്ക് ഭക്ഷണമൊന്നും നല്‍കരുതെന്നായിരുന്നു അത്യാഹിത വിഭാഗം ഡോക്ടേഴ്‌സ് നല്‍കിയ വിവരം. ഇതനുസ്സരിച്ച് കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ രക്ഷിതാക്കള്‍ കാത്തിരുന്നിട്ടും സര്‍ജ്ജന്‍ ഡോക്ടര്‍ വന്നില്ല. രണ്ടരയ്‌ക്ക് വീണ്ടും ഡോക്ടറുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ വൈകിട്ട് അഞ്ച് മണിക്ക് എത്തുമെന്നായിരുന്നു വിവരം. വൈകിട്ടായപ്പോള്‍ രാത്രിയില്‍ ശസ്ത്രക്രിയ നടത്തില്ലായെന്ന് പറഞ്ഞ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സംഗീതയുടെ ശസ്ത്രക്രിയ നടന്നത് ശനിയാഴ്ച രാത്രി പത്തരയോടെയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ശസ്ത്രക്രിയക്കായി സംഗീതയെ ഓപ്പണ്‍ തീയറ്ററിലേക്ക് കൊണ്ടു പോകുന്നതുവരെ വിശന്ന് വലഞ്ഞ് കുട്ടി ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. മകളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള നിലവിളിക്ക് മുന്നില്‍ നിര്‍ണ്ണിമേഷരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുട്ടിക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടറുടെ നിലപാട് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. അപകടത്തില്‍പ്പെട്ട് ചികിത്സയ്‌ക്കായി എത്തിയത് കൊച്ചു കുട്ടിയാണെന്ന ബോധം പോലും സര്‍ജ്ജന്‍ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നില്ലായെന്നതാണ് വസ്തുത. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ധ്രുതഗതിയിലുള്ള വിദഗ്ധ ചികിത്സയും സൂഷ്മതയോടെയുള്ള പരിചരണവുമാണെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുമ്പോള്‍ ഇത്തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം ധ്രുതഗതിയിലുള്ള ചികിത്സ ലഭിക്കാതെയാകുന്നത് ആരോഗ്യരംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: