കൊച്ചി: തൃക്കാക്കരയില്‍ ഒരു തെരഞ്ഞെടുപ്പ് വേദിയില്‍ നാടകീയ രംഗങ്ങളുമായി സുരേഷ് ഗോപി. താരത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ചിലര്‍ സദസ്സില്‍ നിന്നും ‘എടാ സുരേഷ് ഗോപിയേ…’ എന്ന് ഉറക്കെ വിളിച്ചുകൂവി. ഇവരെ നേരിടാന്‍ താരം സ്റ്റേജിലെ ഒരു വശത്തേക്ക് കുതിച്ചു. ഇതോടെ തടസ്സപ്പെടുത്താന്‍ വന്നവര്‍ മുങ്ങി. അന്തരീക്ഷം ശാന്തമായി. താരത്തിന്റെ സിനിമാസ്റ്റൈല്‍ പ്രകടനം കണ്ട സദസ്സില്‍ നിന്ന് കൂട്ട കരഘോഷം ഉയര്‍ന്നു.
ഇതോടെ താരം കൂടുതല്‍ ഉന്മേഷവാനായി.പിന്നെ സുരേഷ് ഗോപി തന്റെ സ്വന്തം ശൈലി പുറത്തെടുത്തു: “അത് ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ അല്ലേ. അത്രേയുള്ളൂ അസുഖം. അത് അസുഖമാണ്. മുഖ്യമന്ത്രി ചികിത്സിച്ചാല്‍ മതി. “- ഇത്രയും പറഞ്ഞ് നിര്‍ത്തിയതും വീണ്ടും സദസ്സില്‍ നിന്നും നീണ്ട കരഘോഷം മുഴങ്ങി.
“ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്നത് മനസ്സിലായല്ലോ”- സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക