Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം

ആരവമുയര്‍ത്തുന്ന ജനങ്ങള്‍ക്ക് നടുവില്‍ നിന്ന് ഓരോ അവാര്‍ഡുകളും സ്വീകരിക്കുമ്പോള്‍ അത് തങ്ങളുടെ അഭിനയ ജീവിതത്തിന് സമൂഹം നല്‍കുന്ന പിന്തുണയും, അംഗീകരാവുമായിട്ടാണ് അവാര്‍ഡ് ജേതാക്കള്‍ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 02:16 pm IST
in Miniscreen

തൊടുപുഴയില്‍ ആദ്യമായി എത്തിയ താരനിശ കാണാന്‍ സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ജനങ്ങള്‍ വേദിയിലേക്ക് ഒഴുകിയെത്തി. കലയുടെ കളിയാട്ട വേദിയില്‍ ഇഷ്ടതാരങ്ങള്‍ അണിനിരന്നതോടെ

അവാര്‍ഡ് നിശയ്‌ക്ക് തുടക്കമായി. ശക്തമായ മഴയാണ് പരിപാടി തുടങ്ങുന്നതിനു മുമ്പ് പെയ്തിറങ്ങിയത്. എന്നാല്‍ കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് ജോഷ് പവലിയനിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം ജിന്‍സ് ഗോപിനാഥിന്റെ സംഗീതത്തോടെയാണ് കലാ പരിപാടികള്‍ ആരംഭിച്ചത്. ദൃശ്യവര്‍ണങ്ങള്‍ വാരി വിതറിയ അന്തരീക്ഷത്തില്‍ നടന്ന ടെലിവിഷന്‍ അവാര്‍ഡ് നിശ തൊടുപുഴയുടെ  താരോത്സവമായി. വീട്ടിലെ സ്വീകരണ മുറിയില്‍ കണ്ട് പരിചയിച്ച അഭിനേതാക്കളെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ പലരുടെയും മുഖത്ത് അത്ഭുതം. 

ആരവമുയര്‍ത്തുന്ന ജനങ്ങള്‍ക്ക് നടുവില്‍ നിന്ന് ഓരോ അവാര്‍ഡുകളും സ്വീകരിക്കുമ്പോള്‍ അത് തങ്ങളുടെ അഭിനയ ജീവിതത്തിന് സമൂഹം നല്‍കുന്ന പിന്തുണയും, അംഗീകരാവുമായിട്ടാണ് അവാര്‍ഡ് ജേതാക്കള്‍ കണ്ടത്. നിറത്ത മനസോടെ ഉയര്‍ന്ന കൈയടിയോടെ ഒന്നിന് പിറകെ ഒന്നായി അവാര്‍ഡുകള്‍ സ്വീകരിക്കുമ്പോള്‍ അഥിത്യമരുളിയ ജന്മഭൂമിക്കും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷങ്ങളായി. കലയുടെ ചുവടുകളും സംഗീതവും തിമിര്‍ത്താടിയ വേദി കാണികളുടെ മനസ് നിറച്ചു. നിറഞ്ഞ സദസിലെ ജനസാന്നിധ്യം വേദിയില്‍ കലയുടെ മാമാങ്കം തീര്‍ത്തവര്‍ക്ക് കൂടുതല്‍ ആവേശമായി.

മുഖ്യാതിഥി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്റെ സാന്നിധ്യത്തില്‍ മികച്ച ടിവി താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള പുരസ്‌കാരങ്ങളുമായി ‘-‘ദൃശ്യം 2022’  ജോഷ് പവലിയന്‍ ഓഡിറ്റോറിയത്തില്‍ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്‍  ഉദ്ഘാടനം ചെയ്തു.  

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍,തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, വാര്‍ഡ് കൗണ്‍സിലര്‍ റെയ്സമ്മ സാബു,സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. ബിജു, ജനറല്‍ കണ്‍വീനര്‍ എസ്. പദ്മഭൂഷണ്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

സംവിധായകന്‍ വിഷ്ണുമോഹന്‍, പ്രിയ താരങ്ങളായ കോട്ടയം നസീര്‍, നിതാ പിള്ള, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ സദസിന് മാറ്റുകൂട്ടി.  കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കോമഡി ഷോ പുരസ്‌കാര നിശയുടെ പ്രത്യേക ആകര്‍ഷണമായി.  എന്നിവരുടെ സാന്നിധ്യവും ടെലിവിഷന്‍ താരങ്ങളുടെ നൃത്ത വിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും സദസിനെ ഇളക്കിമറിച്ചു.

സംവിധായകന്‍ – മനോജ്  ശ്രീലകം (മിസിസ് ഹിറ്റ്‌ലര്‍),നടന്‍ -രാജീവ് പരമേശ്വരന്‍ (സ്വാന്തനം), നടി-അമല ഗിരീശന്‍(ചെമ്പരത്തി),തിരക്കഥ -ജെ.പള്ളാശ്ശേരി(സ്വാന്തനം) , സ്വഭാവ നടന്‍-കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി-രഞ്ജുഷ മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-വിപിന്‍ ജോസ് –  അന്‍ഷിത(കൂടെവിടെ, ഏഷ്യാനെറ്റ്), ,ഹാസ്യ നടന്‍-അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് (ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം- കണ്ണന്‍(ചക്കപ്പഴം,ഫഌവഴ്‌സ്) ),പ്രത്യേക ജൂറി പരാമര്‍ശം- ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ). മികച്ച സീരിയല്‍- ഗുരുദാസ് ഷേണായ് (കുടുംബവിളക്ക്, രണ്ടാമത്തെ സീരിയല്‍ ( മഞ്ഞില്‍ വിരിഞ്ഞ പൂവ്), കോമഡി- ഉരുളക്ക് ഉപ്പേരി ടീം എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

Tags: അവാർഡ്Thodupuzhaജന്മഭൂമിmini screenDrisyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.