ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്.
പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു യഹിയാ തങ്ങള്‍. ആലപ്പുഴ പോലീസ് കുന്ദംകുളത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ പെരുംമ്പിലാവ് സ്വദേശിയാണ് ഇയാള്‍. അറസ്റ്റിന് പിന്നാലെ കുന്ദംകുളം പോലീസ് സ്റ്റേഷന് മുന്‍പില്‍ അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രകോപന മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്. ഇതിനിടെ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ പോലീസ് വാഹനം തടഞ്ഞിടാനും പോലീസുകാരെ ഭീഷണിപ്പെടുത്താനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നേതാക്കള്‍ ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, വിവാദമായ ജനമഹാസമ്മേളനം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന ജില്ലാ നേതാക്കള്‍ തുടങ്ങി 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കറും ഇതില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തത്.
റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സംഘടകര്‍ക്കാണ് ഇതില്‍ ഉത്തരവാദിത്തമുള്ളത്. ഒരാള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. . കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: