കൊച്ചി: വികസനം പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ വര്‍ഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വികസനം ചര്‍ച്ചയാക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചരണം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ കല്ലിടല്‍ അവസാനിപ്പിച്ചു. സില്‍വര്‍ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടല്‍ നിര്‍ത്തിയതെന്ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടതുപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പി.സി. ജോര്‍ജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്നമുള്ളൂ. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സാമാന്യബോധമില്ല. രാജ്യത്ത് ക്രൈസ്തവരെ ആക്രമിച്ചതില്‍ പ്രതികളായ ഏതെങ്കിലും ബിജെപി നേതാവുണ്ടോ? ക്രൈസ്തവപുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് മുഖ്യമന്ത്രിയല്ലേ? പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അദ്ദേഹത്തിന്റെ സര്‍ക്കാരല്ലേയെന്നും മുരളീധരന് ചോദിച്ചു. വിദ്യാഭ്യാസമുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. അവര്‍ വര്‍ഗീയ പ്രചരണത്തില്‍ വീഴില്ല.
പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപ്പാലമാണെങ്കില്‍ കൂളിമാട് പാലം എല്‍ഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണമാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. മോദി സര്‍ക്കാര്‍ കൊച്ചിയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തി കാണിച്ചാണ് എന്‍ഡിഎ വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും വി.മുരളീധരന് പറഞ്ഞു. വ്യക്തിഹത്യയും അപവാദപ്രചരണവും ആര് നടത്തുന്നതിനോടും യോജിപ്പില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് അറസ്റ്റിലായത് കൊച്ചിയിലെ സിപിഎമ്മുകാരായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അപവാദ പ്രചരണം നടത്തിയത് സിപിഎമ്മുകാരാണെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: