ആലപ്പുഴ: ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് അറസ്റ്റ്.
ഇന്ന് രാവിലെയോടെയാണ് കുട്ടിയുടെ പിതാവ് കസ്റ്റഡിയിലായത്.സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവില്‍ ആയിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്.സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരെ അന്വേഷിച്ച് എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയില്‍ ആയിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ രാവിലെ അഷ്കര്‍ അലി മാത്രം പള്ളുരുത്തിയിലെ വീട്ടില്‍ എത്തുകയായിരുന്നു.
കുട്ടിയുടെ പിതാവ് അഷ്കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തേക്കും. മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: