കോഴിക്കോട് : വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. കഴിഞ്ഞ ദിവസം ബസ് കുടുങ്ങിയ കോഴിക്കോട് ബസ് ടെര്‍മിനലില്‍ തന്നെയാണ് ഇന്നും സ്വിഫ്റ്റ് ബസ് കുരുങ്ങി. തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയെങ്കിലും ബസ് പെട്ടന്ന് പുറത്തെടുക്കാനായി. എന്നാല്‍ ബസിന്റെ വിന്‍ഡോ ഗ്ലാസ്സുകള്‍ പൊട്ടിയിട്ടുണ്ട്.
ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ ഗ്യാപ്പ് കുറവായതാണ് ബസുകള്‍ ഇത്തരത്തില്‍ കുടുങ്ങാന്‍ കാരണം. കൂടാതെ സ്വിഫ്റ്റ് ബസിന്് മറ്റ് ബസുകളെ അപേക്ഷിച്ച് അല്പം വലുതായതും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായി. എന്നാല്‍ വാഹനം പുറത്തിറക്കുന്നതിനിടെ ഗ്ലാസുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
ബെംഗളൂരുവില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് കഴിഞ്ഞ ദിവസം തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ശേഷമാണ് പുറത്തിറക്കിയത്. തൂണുകളില്‍ സ്ഥാപിച്ച ലോഹ വളയങ്ങള്‍ മുറിച്ചാണ് ബസ് പുറത്തെടുത്തത്. 72 കോടി മുതല്‍ മുടക്കി നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അപാകതയുള്ളതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ബസുകളുടെ വലിപ്പത്തിനനുസരിച്ചുള്ളതല്ലെ ടെര്‍മിനലിലെ തൂണുകള്‍ എന്നതാണ് പ്രധാന അപാകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: