ചെന്നൈ:സര്‍ക്കാര്‍ പരിപാടിയില്‍ പ്രധാനമന്ത്രിയോട് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സ്റ്റാലിന്റേത് അമ്പരപ്പിക്കുന്ന പെരുമാറ്റമെന്ന് അണ്ണാമലൈ.
കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടാനുമാണ് പ്രധാനമന്ത്രി വന്നത്. യോഗത്തില്‍ തമിഴ്നാടിനുള്ള ജിഎസ് ടി കുടിശ്ശികയായ 14,006 കോടി രൂപ നല്‍കണമെന്നായിരുന്നു സ്റ്റാലിന് ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷം കൂടി ജിഎസ് ടി നഷ്ടപരിഹാരം തരണമെന്നും കച്ചിത്തീവ് ശ്രീലങ്കയില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടിരുന്നു.
“സ്റ്റാലിന്റെ അമ്പരപ്പിക്കുന്ന പെരുമാറ്റം കണ്ട് നാണക്കേട് തോന്നി. പ്രധാനമന്ത്രി മോദി വന്നത് പ്രധാനമന്ത്രിയായാണ്. അല്ലാതെ ഒരു ബിജെപി പരിപാടിക്കല്ല. ഞങ്ങളുടെ മുഖ്യമന്ത്രി ബഹുമാനം കാണിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ തന്നെതന്നെ നാണംകെടുത്തിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.”- സ്റ്റാലിന് പറഞ്ഞു.
“സ്റ്റാലിന് ഫെഡറലിസം പ്രസംഗിക്കുമെങ്കിലും ജിഎസ് ടി കൗണ്‍സിലിനെ അപമാനിക്കുകയാണ്. ജിഎസ് ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ എല്ലാം ഉഭയസമ്മതപ്രകാരം എടുക്കേണ്ടവയാണ്. 2022 ജൂലായ്ക്ക് ശേഷം ബാക്കി നഷ്ടപരിഹാരത്തുക നല്‍കാമെന്ന് തമിഴ് നാട് സര്‍ക്കാര്‍ തന്നെ എടുത്ത തീരുമാനമാണ്. “- അണ്ണാമലൈ പറഞ്ഞു.
തമിഴ് മാനില കോണ്‍ഗ്രസ് (ജി) നേതാവ് ജി.കെ. വാസനും മുഖ്യമന്ത്രി സ്റ്റാലിനെ വിമര്‍ശിച്ചു. ആവശ്യങ്ങളെല്ലാം ഒരു മെമ്മോറാണ്ടമായി പ്രധാനമന്ത്രിക്ക് നല്‍കുന്നതിന് പകരം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന പ്രധാനമന്ത്രി ഇരിക്കുന്ന സ്റ്റേജില്‍ ഇക്കാര്യം ഒരു സംവാദമാക്കി മാറ്റിയത് ശരിയായില്ലെന്നും വാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: