ന്യൂദല്‍ഹി: തങ്ങളുടെ നായയ്‌ക്ക് നടക്കാന്‍ വേണ്ടി അതല്റ്റുകളെ സ്റ്റേഡിയത്തില്‍ നിന്നും വൈകുന്നേരമാകുമ്പോഴേക്കും ഒഴിപ്പിച്ചിരുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ) സഞ്ജീവ് ഖിര്‍വാറിനും ഭാര്യ റിങ്കു ദുഗ്ഗയ്‌ക്കും എതിരെയാണ് സ്ഥലംമാറ്റ ശിക്ഷ. സഞ്ജീവ് ഖിര്‍വാറെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും ശിക്ഷയെന്നോണം സ്ഥലം മാറ്റുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഖിര്‍വാറിനും ഭാര്യ റിങ്കു ദുഗ്ഗയ്‌ക്കും വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാനായി സ്റ്റേഡിയം 6.45ന് മുന്‍പേ ഒഴിച്ചിടുന്ന പതിവുണ്ടായിരുന്നതായി പേര് വെളിപ്പെടുത്താതെ ഒരു കോച്ച് ശരിവെച്ചിരുന്നു.
ദല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമായിരുന്നു ഐഎഎസ് ദമ്പതികള്‍ അവരുടെ വളര്‍ത്തുനായയ്‌ക്ക് മാത്രമായി വൈകീട്ട് ഏഴ് മണിയോടെ അധികാരം ഉപയോഗിച്ച് ഒഴിപ്പിച്ചെടുത്തിരുന്നത്. ഐഎഎസ് ദമ്പതികളുടെ നായയ്‌ക്ക് സ്വസ്ഥമായി ഉലാത്താന്‍ വേണ്ടി അത്ലറ്റുകള്‍ നന്നേ നേരത്തെ എഴുന്നേറ്റ് പരിശീലനം തുടങ്ങുക പതിവായിരുന്നു. എങ്കിലേ വൈകീട്ട് ഏഴ് മണിയോടെയെങ്കിലും അവര്‍ക്ക് പരിശീലനം അവസാനിപ്പിക്കാന്‍ കഴിയൂ. അതിന് ശേഷം സ്റ്റേഡിയത്തില്‍ നായയുടെയും ഐഎഎസ് ദമ്പതികളുടെയും സ്വകാര്യ ലോകമാണ്.
ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന് ഒരുക്കിയ ത്യാഗരാജ് സ്റ്റേഡിയം ദല്‍ ഹി സര്‍ക്കാരിന്‍രെ ഉടമസ്ഥതയിലാണ്. കേന്ദ്രമായി ജോലി ചെയ്യുന്ന ഐഎഎസ് ദമ്പതികളെ അത്ലറ്റുകള്‍ക്ക് പരിശീലനം നല്‍കേണ്ട ഒരു വലിയ സ്റ്റേഡിയം തങ്ങളുടെ നായയ്‌ക്ക് നടക്കാന്‍ വേണ്ടി വൈകുന്നേരമാകുമ്പോഴേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: