കൊല്‍ക്കത്ത: പ്രശസ്ത മോഡല്‍ മഞ്ജുഷ നിയോഗി കൊല്‍ക്കത്തയിലെ പാട്ടുലിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം മഞ്ജുഷയുടെ സുഹൃത്ത് ബിദിഷ ആത്മഹത്യ ചെയ്തിരുന്നു.ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ബിദിഷയുടെ മരണത്തില്‍ മഞ്ജുഷ വളരെ ദുഖിതയായിരുന്നു.മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വെളളിയാഴ്ച്ച രാവിലെയാണ് സംഭവം നടത്തത്. ബിദിഷയുടെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിലായിരുന്നു മഞ്ജുഷ,മരണം മകളെ തളര്‍ത്തിയിരുന്നു, ബിദിഷയോടൊപ്പം നില്‍ക്കണമെന്ന് നിരന്തരം പറയുമായിരുന്നു. മകള്‍ എപ്പോഴും ബിദിഷയുടെ കാര്യം പറയുമായിരുന്നു, ബിദിഷയുടെത് പോലെ നമ്മുടെ വീടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുമെന്നും മഞ്ജുഷ പറയുമായിരുന്നവെന്ന് അമ്മ പറഞ്ഞു.
മെയ് 25നാണ് മോഡലും നടിയുമായ ബിദിഷയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മെയ് 15ന് നടി പല്ലവി ഡേയും ആത്മഹത്യ ചെയ്തിരുന്നു.ഇതോടെ ബംഗാള്‍ സിനിമാ ലോകത്തെ മൂന്നാമത്തെ ആത്മഹത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: