കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം വോട്ട് നേടാനുള്ള ശ്രമത്തിലാണ്. തൃക്കാക്കരയില്‍ തീവ്രവാദ- വര്‍ഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രി മുസ്ലിം വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മറ്റ് മന്ത്രിമാരും ഇത്തരം നേതാക്കളെ കാണുന്നുണ്ട്. മദനിയുടെ തീവ്രവാദ സംഘടനയായ പിഡിപി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം എംഎ.എല്‍മാരും നേതാക്കളുമാണ് പിഡിപി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നത്, പോപ്പുലര്‍ ഫ്രണ്ടും ഇടതുപക്ഷത്തിനൊപ്പമാണ്. പിസി ജോര്‍ജിനെ മറയാക്കി 20 ശതമാനം വരുന്ന മുസ്ലിം വോട്ട് പൂര്‍ണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ മതഭീകരവാദത്തെ കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രി വടക്കോട്ട് നോക്കി വിലപിക്കുകയാണ്. ആലപ്പുഴയില്‍ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയന് ഉത്തരേന്ത്യയിലിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്ത യാസിന് മാലിക്കിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സുരേന്ദ്രന് പറഞ്ഞു. ജനങ്ങളെ മതപരമായി അകറ്റി വോട്ട്നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തെ താലിബാന് വല്ക്കരിക്കുകയാണ് മുഖ്യമന്ത്രി. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചാല്‍ മുസ്ലിം വോട്ട് കിട്ടുമെന്നത് ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
യുഡിഎഫിന് പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ സാധിക്കുന്നില്ല. ധ്രുവീകരണത്തിന് വേണ്ടിയാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ലൗജിഹാദിനെതിരെ സംസാരിച്ചതിന് പാലാ ബിഷപ്പിനെതിരെ സര്‍ക്കാര്‍ കേസ് എടുത്തപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: