കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. ഇന്ന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കമ്മിഷണറുടെ പ്രസ്താവന.
വിജയ് ബാബു ഈ മാസം 30ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരിച്ചെത്തുന്നതിന്റെ ടിക്കറ്റും മറ്റും അഭിഭാഷകന് മുഖേന വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കിയിട്ടുണ്ട്. ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെത്തിലെത്തിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും തുടര്‍ നടപടി സ്വീകരിക്കുക. ലുക്ക്ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് അറസ്റ്റ്. വിദേശത്തേയ്ക്ക് കടക്കുന്നതിനും മറ്റും വിജയ് ബാബുവിന് സഹായം നല്‍കിയവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
കേസിനെ തുടര്‍ന്ന് നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം ആണെന്നാണ് സര്‍ക്കാരും കോടതിയില്‍ അറിയിച്ചിട്ടുള്ളത്. കേസില്‍ വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യം ആണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: