കോഴിക്കോട് : ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന നേതാവ് പി.കെ. നവാസിനെതിരെ നടപടി വേണമായിരുന്നെന്ന് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹരിത നേതാക്കളെ തള്ളി നവാസിനെ സംരക്ഷിക്കുന്ന നിലപാടാണ് മ്ുസ്ലിം ലീഗ് സ്വീകരിച്ചത്. അതിനിടയിലാണ് മുഹമ്മദ് ബഷീറിന്റെ അനൗദ്യോഗികമായി സംസ്ഥാന നേതാക്കളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
ഹരിത വിഷയം സങ്കീര്‍ണ്ണമാക്കിയത് ആരോപണ വിധേയനായ നവാസാണ്. ഇയാള്‍ക്കെതിരെ നടപടി വേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ഇരുന്നപ്പോള്‍ താന്‍ സ്ട്രോങ് ആയി പറഞ്ഞു തങ്ങള്‍ ഉള്ളപ്പോള്‍ തന്നെ. നവാസ് വന്ന വഴി ശരിയല്ല. ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നു. എംഎസ്എഫിനെ പിണക്കി, ഹരിതയെയും പിണക്കി. ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ പുറത്താക്കിയ നടപടി തെറ്റാണ്. സംഘടന നന്നാക്കാന്‍ വേണ്ടി നവാസിനെ മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും ഇ.ടി മുഹമ്മദിന്റെ ശബ്ദ രേഖയില്‍ പറയുന്നുണ്ട്.
ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയില്‍ മുസ്സിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതാവ് നവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹരിത കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ് നവാസിനെ സംരക്ഷിക്കുകയായിരുന്നു.
ശബ്ദരേഖ പുറത്തു വന്ന പശ്ചാത്തലത്തില്‍ ഹരിത മുന്‍ നേതാക്കള്‍ ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളെ കാണും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടികള്‍ക്കൊപ്പം നിലപാടെടുത്തതിന് നടപടിക്ക് വിധേയരായ മുന്‍ നേതാക്കളാണ് മാധ്യമങ്ങളെ കാണുന്നത്. പി.കെ. നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും ഇവര്‍ നടത്തിയേക്കുമെന്നാണ് വിവരം.
അതേസമയം ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ശബ്ദരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെന്നെന്നാണ് മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കുന്നത്. ഹരിത വിവാദം അവസാനിപ്പിച്ചതാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് ഇപ്പോള്‍ പുറത്തു വിട്ട് അവഹേളിക്കുന്നത് മാന്യത അല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: