കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയ കലഹമുണ്ടാക്കി വോട്ടുപിടിക്കാനും തെരഞ്ഞെടുപ്പ് ഭയാശങ്കകളുടെ നിഴലിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ഇന്നലെ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിനുള്ള ശ്രമമാണ്.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന പ്രസംഗം ആരു നടത്തിയാലും കേസ് എടുക്കണമെന്നാണ് നിയമം. അങ്ങനെയെങ്കില്‍ ഈ പ്രസംഗം കണക്കിലെടുത്താല്‍, മുഖ്യമന്ത്രിക്കെതിരെയും കേസ് എടുക്കണം.
ഹിന്ദുവിനെയല്ല, സംഘപരിവാറിനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ന്യായീകരിച്ച എസ്ഡിപിഐ നേതാക്കളുടെ നിലപാടിനെ പിന്തുണച്ച മുഖ്യമന്ത്രി, ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗത്തെ സംഘപരിവാറും ബിജെപിയും ആക്രമിച്ചെന്ന കള്ളക്കഥ കൂടി പൊതുവേദിയില്‍ അവതരിപ്പിച്ചു. ഇതു വഴി ഭീകരരെ പിന്തുണയ്ക്കുക മാത്രമല്ല, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വധിക്കപ്പെടേണ്ടവരാണെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
എസ്ഡിപിഐ സമ്മേളനത്തിലെ കൊലവിളി, എക സിവില്‍കോഡിനെതിരായ പ്രതിഷേധം, പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗവും അറസ്റ്റും അടക്കം മതവൈകാരികത കത്തി നില്‍ക്കുമ്പോഴാണ്, മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിച്ചത്.
ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരിലുശന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗിച്ച ഒരു കേസിലും ബിജെപിക്കാരോ സംഘപ്രവര്‍ത്തകരോ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പിണറായി വിജയന്, പറഞ്ഞവയില്‍ കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കുറവുമാണ്. ആര് എസ്എസ് തുടങ്ങും മുന്‍പു നടന്ന 1921 ലെ മാപ്പിളക്കലാപത്തെക്കുറിച്ചോ, കമ്യൂണിസ്റ്റുകള്‍ നിരവധി മുസ്ലിംപള്ളികള് തകര്‍ത്ത തലശ്ശേരിയിലെ കലാപത്തെക്കുറിച്ചോ, മാറാട് കൂട്ടക്കൊലയെക്കുറിച്ചോ പറഞ്ഞില്ല.
മുഖ്യമന്ത്രി അക്കമിട്ടുനിരത്തിയ ഒന്നാണ് ‘ബാബ്റി മസ്ജിദ്’. ‘ബാബറി പള്ളി പൊളിച്ച് മാറ്റി പ്രശ്നം പരിഹരിക്കണമെന്ന്’ ആദ്യം പ്രസ്താവിച്ചത് സഖാവ് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടാണ്, മലപ്പുറത്തെ തിരൂരില്‍ 1987 ജനുവരി 13ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ.രണ്ടുവര്‍ഷം കഴിഞ്ഞാണ് ബിജെപി ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയത്.
ക്രിസ്ത്യാനികളെ വരുതിയില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുന്ന ഇതേ പിണറായി വിജയനാണ് ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്നുവിളിച്ചത്. സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കറെ ആലിംഗനം ചെയ്യുന്ന പിണറായിയാണ് മുമ്പ് പ്രവാചകന്റെ ‘തിരുകേശത്തെ’ ബോഡി വേസ്റ്റെന്ന് അധിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: