വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ നിന്നു ശിവലിംഗം കണ്ടെടുത്തതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി ഇന്ന് വാദം കേള്‍ക്കും. മസിജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയതില്‍ സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഇരു കക്ഷികള്‍ക്കും നല്‍കിയിട്ടുണ്ട്. കേസില്‍ ഇരുവിഭാഗത്തിന്റേയും വാദം കേള്‍ക്കല്‍ ഇന്നും തുടരും.
എന്നാല്‍ മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായി പ്രചരിക്കുന്നത് അഭ്യൂഹം ആണെന്നും പരാതി നല്‍കിയവരുടെ പക്കല്‍ തെളിവില്ല. ഹര്‍ജി തള്ളണമെന്നും, ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നുമുള്ള 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.
ഗ്യാന്‍ വ്യാപി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേര്‍ന്നുള്ള ശംഗര്‍ ഗൗരി ക്ഷത്രത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്. അതേസമയം ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്ത ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇനി പരിഗണിക്കുന്നത് വാരാണസി അതിവേഗ കോടതയാകും. ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാരാണസി സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ജി അതിവേഗ കോടതി ഈ മാസം 30 ന് പരിഗണിക്കും.
അതിവേഗം തീര്‍പ്പ് കല്‍പ്പിക്കേണ്ട ഹര്‍ജിയാണിതെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതിയുടെ നടപടി. ഹര്‍ജി ഉടന്‍ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹര്‍ജിക്കാരനും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് ഹര്‍ജി സിവില്‍ കോടതി അതിവേഗ കോടതിയിലേക്ക് മാറ്റിയത്. സിവില്‍ കോടതി ജഡ്ജി രവി കുമാര്‍ ദിവാകര്‍ ആണ് അതിവേഗ കോടതിയിലേക്ക് ഹര്‍ജി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: