ചെറുതോണി: വാഗമണ്‍ ഓഫ് റോഡ് റെയ്സ് കേസില്‍ നടന് ജോജു ജോര്‍ജ് ഇടുക്കി ആര്ടിയ്ക്കു മുന്നില്‍ ഹാജരായി. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.ഷൂട്ടിങ് തിരക്കുമൂലം ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടതു മൂലം തീയതി നീട്ടി നല്‍കുകയായിരുന്നു. ഓഫ് റോഡ് റെയിസില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിനു നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടമുണ്ടാകുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് ഇടുക്കിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചതിനാണ് ആര്‍ടിഒ നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: