സോഷ്യല്‍ മീഡിയയിലൂടെ സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുറത്തുവിട്ട ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമിലും, അമൃത സുരേഷ് ഫേസ്ബുക്കിലുമാണ് ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
”പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന അടികുറിപ്പോടു കൂടിയാണ് ഇരുവരും ചിത്രം പങ്കുവച്ചത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടേറെയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: