തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ക്രൈസ്തവ-ഹിന്ദു സമുദായങ്ങള്‍ക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നുമാണ് ഒരു കുട്ടിയെ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊലവിളി നടത്തിയത്. ഇതിനെതിരെയാണ് കുന്തിരിക്കം വിറ്റ് ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എംഒസി പബ്ലിക്കേഷന്‍ ഔട്ട്ലെറ്റുകളില് മായം ഇല്ലാത്ത ക്വാളിറ്റിയുള്ള കുന്തിരിക്കാം വില്പനയ്ക്ക് എത്തിയിട്ടുണ്ട്. പാക്കറ്റിന് 400 രൂപ നല്കിയാല് മതിയെന്ന് സഭയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, സഭയുടെ ഈ അറിയിപ്പ് മതതീവ്രവാദികള്‍ക്കുള്ള ട്രോള്‍ ആണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഹിന്ദുക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യത്തില്‍ ആവശ്യപ്പെട്ടത്. ബാബറിയില്‍ സുജുദ് ചെയ്യുമെന്നും ഇവര്‍ വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: