ശ്രീനഗര്‍: തീവ്രവാദികള്‍ക്കെതിരെ പോരാടി വീരമൃത്യുവരിച്ച തന്റെ മകനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നതായി ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന് മുദാസിറിര് അഹമ്മദിന്റെ പിതാവ്. പക്ഷെ അവന് തീവ്രവാദികളെ നേരിട്ട് നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ചു. മകനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രമേയുള്ളുവെന്നും പിതാവ് മക്സൂദ് അഹമ്മദ് ഷെയ്ഖ് പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീരിലെ ബാരമുള്ളയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് ജമ്മുകശ്മീര്‍ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ മുദാസിര്‍ അഹമ്മദ് വീരമൃത്യുവരിച്ചത്. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെയായിരുന്നു പോരാട്ടം. മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയെങ്കിലും മുദാസിറിന് ജീവന് നഷ്ടമാകുകയായിരുന്നു. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് കൂടിയായിരുന്നു അദേഹം.
“അദേഹം വളരെ ധൈര്യശാലിയായിരുന്ന ജവാനായിരുന്നു. ബാരാമുള്ളയിലെ ഒരു വൈന്‍ ഷോപ്പിന് നേരെ അടുത്തിടെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദ സംഘത്തെ തകര്‍ത്തത് മുദാസിറും അദേഹത്തിന്റെ ടീമുമായിരുന്നു”. കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.
ശ്രീനഗറില്‍ വലിയ ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് തടയുവാന്‍ നമുക്കായി. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളിലായി 22 പാകിസ്ഥാനി തീവ്രവാദികളെയാണ് വകവരുത്തിയതെന്നും ഐജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: