തിരുവനന്തപുരം: പിണറായിയുടെ പ്രീണന നയത്തിന്റെ ഇരയാണ് പിസി ജോര്‍ജ് എന്ന് മകന് ഷോണ്‍ ജോര്‍ജ്. കേസില്‍ പിസി ജോര്‍ജ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് മണിയോടെ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ഒരു മണിക്കൂറെങ്കിലും പിസിയെ ജിയലില്‍ അടക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മകന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്‍പ് പിസിയെ ജയലില്‍ അടക്കാമെന്ന് മുഖ്യമന്ത്രി ആര്‍ക്കോ വാക്കു കൊടുത്തതുപോലെയാണ് പോലീസ് നീക്കങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന് പോപ്പുലര്‍ ഫ്രണ്ടിന് ഇത്തരത്തില്‍ വാക്കുനല്കിയോ എന്ന് സംശയിക്കേണ്ടിയിരുന്നു എന്നും സുരേന്ദ്രന് പ്രതികരിച്ചു.
അനന്തപുരി ഹിന്ദുമഹാ സമ്മേളന പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. രാവിലെ എട്ടുമണിയോടെ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിച്ചാണ് ഹാജരാക്കിയത്. പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
പിസി ജോര്‍ജിനെ ഇന്നലെ അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും അഭിവാദ്യം അര്‍പ്പിക്കലുകളും യാത്രയിലുടനീളം അരങ്ങേറി. തിരുവനന്തപുരം എത്തിയ പിസി ജോര്‍ജിന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ എആര്‍ ക്യാമ്പിന് മുന്നില്‍ അഭിവാദ്യം അര്‍പ്പിച്ചു.
പിസിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി.സി. ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. നിയമത്തിന് വഴങ്ങുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി. ജോര്‍ജ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സിറ്റി പോലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം പി.സി. ജോര്‍ജിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: