കൊച്ചി: മുസ്ലിം തീവ്രവാദ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചുപോരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലവിളിക്കെതിരെ മൃദുവായെങ്കിലും ഒന്നു പ്രതികരിക്കാനെടുത്തതു നാലു ദിവസം. സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം സംഘപരിവാര്‍ സംഘടനകളെ ചാരി ലഘു പ്രതികരണമാണു സതീശന്‍ നടത്തിയത്.
സമസ്തയുടെ വേദിയില്‍നിന്നു പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തിലും സതീശന്‍ പ്രതികരിച്ചില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിനെതിരെ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം മുസ്ലിം തീവ്രവാദ സംഘടനകള്‍ വിവാദമാക്കിയപ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്ത് വന്ന രാഷ്‌ട്രീയനേതാവ് സതീശനായിരുന്നു. പ്രതിപക്ഷ നേതാവായ ശേഷം വി.ഡി. സതീശന്‍ നിരന്തരം ക്രൈസ്തവ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുളള പ്രസ്താവനകളാണു നടത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി മുസ്ലിം പ്രീണനം മാത്രമാണ് സതീശന്‍ ലക്ഷ്യമിടുന്നതെന്നാണ് ക്രൈസ്തവ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവായതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനകളും ഒടുവില്‍ പി.സി. ജോര്‍ജ് വിഷയത്തിലും സതീശന്‍ സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം പ്രീണനം ലക്ഷ്യം വച്ചുള്ളതായിരുന്നു. മുസ്ലിം ഭീകരതയ്‌ക്കെതിരെ ഇതര മതസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മയപ്പെട്ട നിലപാട് സ്വീകരിച്ചപ്പോള്‍ കടുത്ത പദപ്രയോഗങ്ങളാണ് സതീശന്‍ നടത്തിയത്.
പലപ്പോഴും ക്രൈസ്തവ നിലപാടുകളെ പരസ്യമായി തള്ളിപ്പറയാനും സതീശന്‍ തയാറായി. പ്രതിപക്ഷ നേതാവായ ശേഷം മറ്റ് സമുദായ നേതാക്കളോട് അകലം പാലിക്കുമ്പോഴും സതീശന്‍ യഥാസമയം പാണക്കാട് എത്താന്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരെ വിളിച്ച് സതീശന്‍ ഇഫ്താര്‍ സംഗമം നടത്തുകയും ചെയ്തു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തിലും ക്രൈസ്തവ സമൂഹത്തിന് എതിരായ നിലപാടാണ് സതീശന്‍ സ്വീകരിച്ചത്. എക്കാലത്തും കോണ്‍ഗ്രസിന് ഉറച്ച പിന്തുണ നല്‍കിയിരുന്ന ക്രൈസ്തവ സമുദായവും നേതാക്കളും ഒരു പുനരാലോചന വേണമെന്ന നിലാപാടിലേക്ക് നീങ്ങിയിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം വലതുമുന്നണി വിട്ടതോടെ ഒരു വിഭാഗം ക്രൈസ്തവര്‍ കോണ്‍ഗ്രസിന് നഷ്ടമായി. ശേഷിക്കുന്ന സമൂഹവും കോണ്‍ഗ്രസിനെ കൈവിട്ടാല്‍ സെമികേഡര്‍ പോയിട്ട് ഒരു ആള്‍ക്കൂട്ടത്തെപ്പോലും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് പെടാപ്പാട് വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: