ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് കൊന്നതിന് ശേഷം കത്തിച്ചു.വടക്കാട് മേഖലയില്‍ ബുധനാഴ്ച്ചയാണ് സംഭവം നടക്കുന്നത്.സംഭവുമായി ബന്ധപ്പെട്ട് അടുത്തുളള ചെമ്മീന്‍ കെട്ടിലെ ഒഡീഷ സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു. കോപാകുലരായ നാട്ടുകാര്‍ ചെമ്മീന്‍ കെട്ട് തകര്‍ത്തു.
കഴിഞ്ഞ ദിവസം കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതി രാത്രിയായിട്ടും മടങ്ങി വന്നില്ല.തുടര്‍ന്ന് ഭര്‍ത്താവും, ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.പിന്നീടി ഇവര്‍ പോലീസില്‍ അറിയിച്ചു.പോലീസ് നടത്തിയ തെരച്ചിലില്‍ ചെമ്മീന്‍ കെട്ടിന് സമീപത്തുനിന്ന് യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തി.പ്രാഥമിക അന്വേഷണത്തില്‍ യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് വ്യക്തമായി.അടുത്തുളള ചെമ്മീന്‍ കെട്ടിലുളള ജോലിക്കാരെ പോലീസ് ചോദ്യം ചെയ്തു.ഇതോടെ പീഡനത്തിന്റെ വിവരം പുറത്ത് വന്നത്.ക്രൂരമായ മാനഭംത്തിന് ശേഷമാണ് കൊലയെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: