കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്കാന് ആകില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണത്തിനുള്ള സമയപരിധി നീട്ടി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണ്. അതിനാല്‍ ആ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാന് വ്യക്തമാക്കി.
മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് മോധാവിയേയും അന്വേഷണ സംഘത്തേയുമാണ് കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.
പ്രതി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് കേസില്‍ വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സമയ പരിധിയുടെ പേരില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം മാറ്റി നല്‍കുകയായിരുന്നു. അതേസമയം വെള്ളിയാഴ്ചയ്ക്കുള്ളില് സര്‍ക്കാരിന്റെ ഈ പ്രസ്താവന ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ല. കേസ് വെള്ളിയാഴ്ച പരിഗണിക്കും. അന്ന് ആവശ്യം എങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: