ജയ്പൂര്‍: രാജ്സ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്രസയ്ക്ക് ധനസഹായം നല്‍കുന്നതിനെ എതിര്‍ത്ത് ബിജെപി എംഎല്‍എ. ഒരു പ്രത്യേക മതം സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എംഎല്‍എ വാസുദേവ് ദേവ്നാനി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം മദ്രസ എന്ന പേര് എടുത്തുകളയുമെന്നും മതം പഠിപ്പിക്കുന്നവര്‍ വീട്ടില്‍ പഠിപ്പിച്ചാല്‍ മതിയെന്നും പ്രസ്താവിച്ചതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രസ്താവിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും ബിജെപി എംഎല്‍എയുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നടത്തുന്നതിന് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കരുതെന്നും പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും വാസുദേവ് ദേവ്നാനി എംഎല്‍എ പറഞ്ഞു.
“അസമില്‍ മാത്രമല്ല, രാജസ്ഥാനിലും എന്തുകൊണ്ട് ഈ പരിഷ്കാരം ആയിക്കൂടാ? അസമില്‍ മദ്രസകള്‍ അടച്ചു. സര്‍ക്കാര്‍ സഹായത്തോടെ മദ്രസകള്‍ ഒരു മതത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല”- വാസുദേവ് ദേവ്നാനി എംഎല്‍എ പറഞ്ഞു.
അസമില്‍ മദ്രസ എന്ന പേര് എടുത്തുകളയുകയും മദ്രസ സ്കൂളുകളെ സയന്‍സും മാത്സും പഠിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത്ര ബിശ്വ ശര്‍മ്മ പ്രസ്താവിച്ചിരുന്നു.
–
പ്രതികരിക്കാൻ ഇവിടെ എഴുതുക: