തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഡുകളില്‍ ചെലവാക്കാനുള്ള തുക ഉയര്‍ത്തി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരു വാര്‍ഡിന് 30000 രൂപവരെ ചെലവിടാം. ഇതില്‍ ശുചിത്വ മിഷന്റെ വിഹിതം 10,000 രൂപയും എന്‍ എച്ച് എം വിഹിതം 10,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ട് വിഹിതം 10000 രൂപയും ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോര്പ്പറേഷന് വാര്‍ഡില്‍ 40000 രൂപ ചെലവഴിക്കാം. ഇതില്‍ ശുചിത്വ മിഷന് വിഹിതം 20000 രൂപയായിരിക്കും. എന്‍ എച്ച് എം, തനത് ഫണ്ട് വിഹിതം 10000 രൂപയായും നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശുചിത്വമിഷന് വിഹിതം ലഭ്യമായില്ലെങ്കില്‍ തനത് ഫണ്ടില്‍ നിന്ന് അത്രയും തുക വിനിയോഗിക്കാനും ശുചിത്വമിഷന്റെ തുക അനുവദിക്കുന്ന മുയയ്ക്ക് തിരിച്ചുപിടിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: