ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മേയ് 26ന് ഹൈദരാബാദ് സന്ദര്‍ശിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ (ഐ.എസ്.ബി ഹൈദരാബാദ്) 20 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസ്സിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയും ചെയ്യും.
ഐ.എസ്.ബി 2001 ഡിസംബര്‍ രണ്ടിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ഐ.എസ്.ബി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ മികച്ച ബിസിനസ്സ്കൂളുകളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പരിശീലനവും കാര്യശേഷി വര്‍ദ്ധിപ്പിക്കലും നല്‍കുന്നതിന് ഐ.എസ്.ബി, ഗവണ്മെന്റിന്റെ നിരവധി മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: