ഇടുക്കി: ആദിവാസി വിഭാഗമായ മുതുവാന്‍ സമുദായത്തെ അപമാനിച്ച മുന്‍ മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടിയിലെ സമുദായ അംഗങ്ങള്‍. മണിക്കെതിരെ നേതൃത്വത്തിന് പരാതി നല്കി. പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളനം ബഹിഷ്ക്കരിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
ആദിവാസി ക്ഷേമസമിതി അംഗങ്ങളായ പാര്‍ട്ടി മെംബര്‍മാര്‍ ഒപ്പിട്ട് പരാതി പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. ശാന്തന്‍പാറ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
ഇടമലക്കുടിയിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു എംഎം മണിയുടെ വംശീയ പരാമര്‍ശം. അവിടെയുള്ളവര്മൊത്തം മുതുവാന്മാരാണെന്നും അതിനാലാണ് അവര്‍ ജയിച്ചതെന്നും മണി പറഞ്ഞു. മുതുവന്‍ സമുദായം ബോധമില്ലാത്തവരാണെന്നും മണി പറഞ്ഞു.
ഇടമലക്കുടിലെ ആലംകുടിയില് ബിജെപി വനിതാ നേതാവ് നിമലാവതി കണ്ണന് ആണ് വിജയിച്ചത്. 159 വോട്ടര്‍മാരുളള ഈ വാര്‍ഡില്‍ 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നിമലാവതി കണ്ണന് നേടിയത്. കേരളത്തിലെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: