Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍, പണം നഷ്ടപ്പെട്ടത് പത്തോളം യുവാക്കൾക്ക്

ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷനും, പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പുകള്‍ മേല്‍വിലാസത്തില്‍ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണ് തിരിച്ചയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 02:49 pm IST
in Alappuzha

അമ്പലപ്പുഴ: പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍. എറണാകുളം, കളമശ്ശേരി, പോണേക്കര ഗായത്രി നിവാസില്‍ സന്തോഷ് കുമാര്‍ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടില്‍ സിറിള്‍ (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി യുവാക്കളുടെ സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോയും, തിരിച്ചറിയല്‍ രേഖകളും വാങ്ങി വ്യാജ കോള്‍ ലെറ്റര്‍ അയച്ച് ബാംഗ്ലൂര്‍, യുപി മുതലായ സ്ഥലങ്ങളില്‍ താമസിപ്പിക്കും.  

ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷനും, പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പുകള്‍ മേല്‍വിലാസത്തില്‍ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണ് തിരിച്ചയച്ചത്. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടാറില്ല.

പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള രണ്ട് വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപ വീതം 10 ഓളം യുവാക്കളില്‍ നിന്നും  വാങ്ങിയിരുന്നു. കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടില്‍വച്ചാണ് സിറിള്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം ആവശ്യപ്പെട്ടത്. മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും ഉണ്ടായിരുന്നു.  

പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്ട്മെന്റ് കാര്യങ്ങള്‍ നോക്കുന്നത് ഇദ്ദേഹം ആണെന്നും പറഞ്ഞാണ് സന്തോഷിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് സിറിള്‍ നല്‍കിയ അക്കൗണ്ടിലേക്ക് ചെറുപ്പക്കാര്‍ പണം  നിക്ഷേപിക്കുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിറിള്‍ പാലക്കാടും സന്തോഷ് ബാംഗ്ലൂരും ഉണ്ടെന്ന് വിവരം ലഭിച്ചു. അമ്പലപ്പുഴ ഡിവൈഎസ്പി എസ്.ടി. സുരേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് എസ്‌ഐ ടോള്‍സണ്‍ പി.ജെയുടെ നേതൃത്വത്തില്‍ ഒരു സംഘം പാലക്കാട്ടേക്കും സി. ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്കും പ്രതികളെ അന്വേഷിച്ച് പോയി. പ്രതികളെ ഒരേ സമയം രണ്ട് സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു.

സന്തോഷിന്റെ പേരില്‍ 2005 മുതല്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് നെയ്യാര്‍, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെണ്‍മണി, ഹരിപ്പാട് മുതലായ സ്റ്റേഷനുകളില്‍ കേസ്സ് നിലവിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് സിറിള്‍ സന്തോഷിനോടൊപ്പം കൂടുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ സിപിഒമാരായ വിനില്‍. എം.കെ, യു. വിനു കൃഷ്ണന്‍,  ദിക്വര്‍ഗ്ഗിസ്, മനീഷ്, ഡ്രൈവര്‍ അനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: armyFraudJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.