ചെത്തലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു.തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്(22)ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകിട്ട് ഭക്ഷണത്തിനൊപ്പം കഴിച്ച ഇറച്ചിക്കറിയില്‍ നിന്നുളള കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്.
ഉടന്‍ തന്നെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച മരിച്ചു.മണ്ണാര്‍കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ് സി സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും പഠന സൗകര്യത്തിനായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ആസിഫ് ആണ് ഭര്‍ത്താവ്, അമ്മ: അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: