Categories: Kerala

മഴക്കാലത്തെ കൊതുക് ശല്യത്തിന് അറുതി വരുത്താന്‍ കുന്തിരിക്കം കൊണ്ടൊരു ഒറ്റമൂലി; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

Published by

തിരുവനന്തപുരം: മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമാവുകയാണ്. പരിസരപ്രദേശങ്ങളില്‍ കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൊതുകിനെ തുരത്താന്‍ ഒറ്റമൂലയായി നാടന്‍ വഴികള്‍ ഉണ്ട്.  വെളുത്തുള്ളി, കുന്തിരിക്കം, മഞ്ഞള്‍, കടുക് എന്നിവ വേപ്പെണ്ണയില്‍ കുഴച്ചതിനുശേഷം വീടിനു ചുറ്റും പുകയ്‌ക്കുക. ഇത് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കൂടാതെ, തുളസിയോ തുമ്പയോ ചതച്ചതിനുശേഷം വീടിനു സമീപം തൂക്കിയിടുന്നത് നല്ലതാണ്. പരിസര പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതിലേക്ക് വേപ്പെണ്ണ, സോപ്പുലായനി, പുകയില കഷായം എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം ഒഴിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: mosquito