Categories: India

വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്‌ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം താമസിക്കുന്നത് ഔദ്യോഗിക വസതിയായ ദല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ 12 ഏക്കറില്‍ വിടര്‍ന്നു കിടക്കുന്ന പ‌ഞ്ചവതിയിലെ വസതിയിലാണ്. ഏകനായി വസിക്കുന്ന മോദിയുടെ ഇവിടുത്തെ വിട്ടുപിരിയാനാവാത്ത സുഹൃത്ത് മയിലുകളാണ്. ചില മയിലുകള്‍ പുറത്തെ പച്ചപ്പുല്‍ത്തകിടിയില്‍ സ്വസ്ഥമായി നീങ്ങുന്നത് കാണാം. ചില മയിലുകള്‍ക്ക് വീടിന്‍റെ അകത്തളങ്ങളിലേക്ക് പ്രവേശനമുണ്ട്.

Published by

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി 24-7 രാഷ്‌ട്രീയ നേതാവാണ്. അതായത് ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും അദ്ദേഹത്തിന്റെ ചിന്തയില്‍ രാഷ്‌ട്രവും രാഷ്‌ട്രീയവുമാണ്. രാഹുല്‍ഗാന്ധിയെപ്പോളും ഒഴിവുസമയ രാഷ്‌ട്രീ പ്രവര്‍ത്തകരുമായി മോദിയെ താരതമ്യം ചെയ്യാനേ കഴിയില്ല.  

പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം  താമസിക്കുന്നത് ഔദ്യോഗിക വസതിയായ ദല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ 12 ഏക്കറില്‍ വിടര്‍ന്നു കിടക്കുന്ന പ‌ഞ്ചവതിയിലെ വസതിയിലാണ്. ഏകനായി വസിക്കുന്ന മോദിയുടെ ഇവിടുത്തെ വിട്ടുപിരിയാനാവാത്ത സുഹൃത്ത് മയിലുകളാണ്. ചില മയിലുകള്‍ പുറത്തെ പച്ചപ്പുല്‍ത്തകിടിയില്‍ സ്വസ്ഥമായി നീങ്ങുന്നത് കാണാം. ചില മയിലുകള്‍ക്ക് വീടിന്റെ അകത്തളങ്ങളിലേക്ക് പ്രവേശനമുണ്ട്.

ഈ ഔദ്യോഗിക വസതിയിലേക്ക്  പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കല്ലാതെ ആര്‍ക്കും പ്രവേശനമില്ല. ഏതാണ്ട് ഒരു യോഗിവര്യന്റെ മനസ്സോടെ പ്രധാനമന്ത്രി ഇവിടെ കഴിയുന്നു.  ഈയിടെ മോദി അറ്റ് 20 എന്ന മോദിയുടെ 20 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതം (10 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായും 10വര്‍ഷത്തേക്ക് പ്രധാനമന്ത്രിയായും) പറയുന്ന പുസ്തകമാണിത്. ഈ പുസ്തകം പ്രകാശനം ചെയ്യവേ മോദിയുടെ ജീവിതത്തിലെ ഒരു അപൂര്‍വ്വ ഏടാണ് അമിത് ഷാ പങ്കുവെച്ചത്. അത് മോദിയുടെ മയിലുകളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ്. ഒരു ഗൗരവപ്പെട്ട യോഗം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുകയാണ്. അതിനിടെ മയില്‍ ജനവാതില്‍ ഗ്ലാസില്‍ കൊക്കുകൊണ്ട് ശക്തിയായി കൊത്തുന്നു. ഇത് മയിലിന് വിശക്കുന്നു എന്നതിന്റെ സൂചനയാണെന്ന് മോദിക്കറിയാം. അല്‍പനേരം യോഗം നിര്‍ത്തിവെച്ച് അദ്ദേഹം ഉടനെ മയിലിന് ഭക്ഷണം കൊടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് മോദിയുടെ മൃദുലമനസ്സിന്റെ പ്രകാശനമാണെന്ന് അമിത് ഷാ പറയുന്നു.  

നേരത്തെ അമ്മയുമൊത്ത് നടക്കുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും വീഡിയോകള്‍ പങ്കുവെച്ച മോദി  മയിലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വ്യത്യസ്തമായ ഒരു വീഡിയോ 2020ല്‍ പങ്കുവെച്ചിരുന്നു. ഒരു ഹിന്ദി കവിതയോടൊപ്പമാണ് മയിലുകളുമായി അടുത്തിടപഴകുന്ന  1.47 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അദ്ദേഹം പങ്കുവെച്ചത്.  “ഒരു ജീവിയുടെ ആത്മാവ് ദൈവത്തിന്റെ ആത്മാവ് തന്നെയാണ്” എന്നതാണ് ഈ കവിതയുടെ രത്ന ച്ചുരുക്കം. ഈ വീഡിയോയില്‍ പ്രധാനമന്ത്രി സ്ഥിരം പ്രാതല്‍ വ്യായാമം നടത്തുമ്പോള്‍ വീടിന്റെ പച്ചപ്പിലൂടെ നീങ്ങുന്ന മയിലുകളെ കാണാം.  

കിളികള്‍ക്ക് കൂടുകെട്ടാന്‍ പ്രധാനമന്ത്രി തന്റെ വസതിയില്‍ ചബൂത്രാസ് പ്രത്യേകം കെട്ടിയിട്ടുണ്ട്. പരിസ്തിതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്‍ മോദി രചിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഗുജാറത്തിന്റെ പ്രതികരണം എന്നതാണ് ഒരു പുസ്തകം. മാറ്റത്തിന്റെ തുടര്‍ച്ച എന്നതാണ് രണ്ടാമത്തെ പുസ്തകം. ഈ പുസ്തകങ്ങളില്‍ മോദിയുടെ പ്രകൃതിദര്‍ശനം കാണാം.  

.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക