തിരുവനന്തപുരം: സംസ്ഥാനത്തെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ 10 കോടിയുടെ ഒന്നാം സമ്മാനം വീണത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. എച്ച് ബി 727990 എന്ന ടിക്കറ്റിനാണ് ഈ സമ്മാനം.
രണ്ടാം സമ്മാനമായ 50 ലക്ഷം ഐബി 117539 എന്ന ടിക്കറ്റിനാണ്. ആലപ്പുഴ ചേര്‍ത്തലയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.
മെയ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യശാലി ഇതുവരെ കടന്നുവന്നിട്ടില്ല. മൂന്നാം സമ്മാനം 12 നമ്പറുകള്‍ക്കാണ്
വിബി 143234 എസ് ബി 270896 യുബി 205752 വിബി 279627
എസ്ബി 575608 യുബി 282260 ഐബി 520301 എച്ച്ബി 163414
കെബി 395285 ഐബി 601095 എച്ച്ബി 755910 കെബി 110895
വിഷുബംപര്‍ 43.86 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. 43.69 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: