തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല (വാക്കാട്, തിരൂര്‍) ഇക്കൊല്ലം നടത്തുന്ന ഇനിപറയുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.malayalamuniversity.edu.in ല്‍ ലഭിക്കും.
കോഴ്സുകള്‍: എംഎ- ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃകം), ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, പരിസ്ഥിതി പഠനം, എംഎസ്സി പരിസ്ഥിതി പഠനം, എംഎ- വികസന പഠനവും തദ്ദേശ വികസനവും, ചരിത്രം, സോഷ്യോളജി, എംഎ- ചലച്ചിത്രപഠനം, താരതമ്യ സാഹിത്യ പഠനവും വിവര്‍ത്തന പഠനവും. പതിനൊന്ന് കോഴ്സുകളിലേക്കാണ് പ്രവേശനം. ഓരോ കോഴ്സിലും 20 പേര്‍ക്കാണ് അഡ്മിഷന്. സംവരണചട്ടങ്ങള്‍ പാലിക്കും. നാല് സെമസ്റ്ററുകളായിട്ടുള്ള രണ്ടുവര്‍ഷത്തെ ഫുള്‍ടൈം/ റഗുലര്‍ കോഴ്സുകളാണിത്.
യോഗ്യത: ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. എംഎസ്സി പരിസ്ഥിതി പഠന കോഴ്സിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചതിനുശേഷം ഏത് ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2022 ഏപ്രില്‍ ഒന്നിന് 28 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 30 വയസുവരെയാകാം.
അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുണ്ട്. ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷയെഴുതാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
അപേക്ഷാ ഫീസ് ഓരോ കോഴ്സിനും 450 രൂപ വീതം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 225 രൂപ വീതം മതിയാകും. മലയാള സര്‍വ്വകലാശാലയുടെ അക്കൗണ്ടിലേക്ക് (A/C No: 32709117532. SBI Xn-cqÀ- Su¬- im-J-, IFS Code SBIN0008678) പണമടച്ച രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സര്‍വ്വകലാശാലയില്‍ നേരിട്ടും ഫീസ് അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായും അയക്കാം. അപേക്ഷകന്റെ ഫോട്ടോ, കയ്യൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതാണ്.
അപേക്ഷാ ഫീസ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് സഹിതം തപാല്‍ വഴിയും അപേക്ഷിക്കാം. വിലാസം: പരീക്ഷാ കണ്ട്രോളര്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, വാക്കാട്-പിഒ, തിരൂര്‍, മലപ്പുറം-676502. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളില്‍ നടത്തും. പരീക്ഷാകേന്ദ്രം, സ്ഥലം, തീയതി, സമയം എന്നിവ ഹാള്ടിക്കറ്റിലുണ്ടാവും. ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. എംഎ, താരതമ്യ സാഹിത്യ പഠനവും വിവര്‍ത്തന പഠനവും കോഴ്സിലേക്ക് വിവരണാത്മക രീതിയിലായിരിക്കും പ്രവേശനപരീക്ഷ. അഭിരുചി പരീക്ഷയില്‍ 40% മാര്‍ക്കില്‍ കുറയാതെ നേടിയാലേ റാങ്ക്ലിസ്റ്റില് ഉള്‍പ്പെടുകയുള്ളൂ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 30% മാര്‍ക്ക് മതി.
സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര്‍ 5 പുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന (കഥ/കവിത/നിരൂപണം) പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം. പ്രസ്തുത രചനയില്‍ പേരെഴുതരുത്. ഇതിന് മൂല്യനിര്‍ണയത്തില്‍ 20% മാര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: