ഇടുക്കി : ലൗ ജിഹാദ് ഒരിക്കലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ മാധ്യ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരേയും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടത്. ഒരു വിഭാഗത്തില്‍പെട്ടവര്‍ മാത്രമല്ല ലൗ് ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് ലൗ ജിഹാദ് വിവാദം വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ടും തേടി. . കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: