ഡോ. ആര്.ഗോപിനാഥന്
മാധ്യമങ്ങള്‍ക്ക്, ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വിലക്കോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താറുണ്ട്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു തികച്ചും രാഷ്ട്രീയമായ ഇടപെടല്‍ ഇക്കാര്യത്തില്‍ നടത്തിയത്. അത് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായിരുന്നു. പല ഘട്ടങ്ങളിലും ഭാഗികമായോ, ഏതെകിലും നിര്‍ദിഷ്ട മാധ്യമത്തിന്റെ നിയമ വിരുദ്ധമോ, നിഗൂഢമോ ആയ ലക്ഷ്യത്തോടെയുള്ള പ്രചാരണത്തെ അടിസ്ഥാനപ്പെടുത്തിയോ ആ മാധ്യമത്തെ നിയന്ത്രിക്കുകയോ, തടയുകയോ ചെയ്യാറുണ്ട്. കാരണം മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ വ്യാജ പ്രചാരണങ്ങള്‍ ഒരു രാജ്യത്തിനും അനുവദി ക്കാനാകില്ല. കേരളത്തില്‍ അടുത്ത കാലത്ത്, ഒരു സമുദായ സംഘടനയുടെ ചാനല്‍ താല്‍ക്കാലികമായി നിരോധിച്ചത്, നിരന്തരമായി ഇന്ത്യന്‍ ജനതക്കെതിരേ വ്യാജ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിച്ചതിനാണ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയാണ് ആ ചാനല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കുറേപ്പേര് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ കേവലം തൊഴില്‍ പ്രശ്നം മാത്രമാണുള്ളതെന്ന് പറയാനാകില്ല. അത്തരമൊരു മാനസികാന്തരീക്ഷത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരി ക്കുന്നു.
മലയാള മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും, മാധ്യമ പ്രവര്‍ത്തകരില്‍ ഏറിയ കൂറും വാര്‍ത്താ നിര്‍മ്മിതികളുടേയും വാര്ത്താവിതരണത്തിന്റേയും കാര്യത്തില്‍ ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സ്വാധീന ശക്തിക്ക് അടിമപ്പെട്ടവരാണ്. ഏകപക്ഷീയമാണ് അവരുടെ നിലപാടുകള്‍. അതിന് പല കാരണങ്ങളുണ്ട്. മുന്‍കാലങ്ങളിലും പത്രപ്രവര്‍ത്തകരില്‍ ചെറിയ ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളോടുള്ള
താല്‍പ്പര്യം കൊണ്ടോ, പണത്തോടുള്ള മോഹം കൊണ്ടോ തങ്ങളുടെ തൊഴിലിടങ്ങളെ ദുരുപയോഗിച്ചിട്ടുണ്ട്. മാധ്യമ ധര്‍മ്മികതയോ സാമൂഹിക ഉത്തരവാദിത്തമോ തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെ മേച്ചില്പ്പുറങ്ങളായി മാധ്യമ മേഖല മാറിയിരിക്കുന്നുവെന്നതാണ് ദുരവസ്ഥ.
ഇസ്ലാമിക ഭീകരവാദ സംഘടനകളില്‍ നിന്ന് പണവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന ചാനല്‍ പ്രവര്‍ത്തകരുടെ ലിസ്റ്റ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പരസ്യമായി പറഞ്ഞിട്ട് അവരിലൊറ്റയാള് പോലും അത് നിഷേധിച്ചിട്ടില്ല. ‘നമുക്കെതിരായ ഒരു വാര്‍ത്തയും കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും നല്‍കില്ലെ’ ന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അതിന്റെ ഭാഗമായിട്ടാണ്.
അതിന്റെ രാഷ്ട്രീയ ഭൂമികയായി സിപിഎമ്മിന്റെ നിലപാടുകള്‍ മാറിയിരിക്കുന്നത് ഈ വിഘടന ശക്തികളുടെ സ്വാധീനം മൂലമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ തണലില്‍ വിഘടന പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിനിഷ്ഠ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമ മേഖലയെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായി.
സിപിഎം നേതാക്കളും പോപ്പുലര്‍ ഫ്രണ്ടുകാരും അസഭ്യം പറഞ്ഞാലും കൊല വിളിച്ചാലും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കേട്ടഭാവമില്ലെങ്കിലും അതിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചാല്‍, അത് കെപിസിസി പ്രസിഡന്റായാലും ജനനേതാവും മുന്‍ എംഎല്എയുമായാലും ബിഷപ്പായാലും ശരി ചാനല്ച്ചര്ച്ചയാകും; കേസെടുക്കും- ഇതാണ് കേരളമിന്ന് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: