തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം കേരളത്തിലെ മൂന്ന് ജില്ലകളെ തെരഞ്ഞെടുത്തു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന ജില്ലാ കയറ്റുമതി പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെ തെരഞ്ഞെടുത്തത്.
രാജ്യത്താകെ തെരഞ്ഞെടുക്കപ്പെട്ട 75 ജില്ലകളിലാണ് കേരളത്തിലെ മൂന്ന് ജില്ലകളെയും ഉള്‍പ്പെടുത്തിയത്. മൊത്തം 2,250 കോടിയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ഓരോ ജില്ലകളേയും ഓരോ കയറ്റുമതി ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലകളില്‍ റബ്ബര്‍ അധിഷ്ഠിത ഉല്പന്നങ്ങളുടെയും റബ്ബര്‍ ഉല്പന്നങ്ങളുടെയും കയറ്റുമതിക്കാണ് പ്രാധാന്യം നല്‍കുക.
സമുദ്രോല്പന്നങ്ങളുടെ കയറ്റുമതിയാണ് ആലപ്പുഴയില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കുക. പാദരക്ഷകളുടെയും ഭക്ഷ്യോല്പന്നങ്ങളുടെയും കയറ്റുമതി ഹബ്ബാക്കി കോഴിക്കോടിനെ മാറ്റും.
പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അതത് ജില്ലാ വ്യവസായകേന്ദ്രങ്ങളുമായി ചേര്‍ന്ന് കയറ്റുമതി വ്യവസായികളുമായി ചര്‍ച്ചനടത്തും. വ്യവസായികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക സാമ്പത്തികേതര സഹായങ്ങള്‍ നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ ജില്ലകളില്‍ നിന്നുമുള്ള കയറ്റുമതി ഇരട്ടിയാക്കും. പദ്ധതിയുടെ എല്ലാ വിവരങ്ങളും ഡയക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റെ (ഡിജിഎഫ് ടി) ജില്ലാ കയറ്റുമതി പ്രോത്സാഹന കമ്മിറ്റിയുടെ (ഡിഇപിസി) പ്രോഗ്രസ് മോണിറ്ററിങ്ങ് പോര്‍ട്ടലിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: