Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാധനാലയ നിയമം എടുത്തുകളയണമെന്ന് സുബ്രഹ്മണ്യം സ്വാമി; ആരാധനലായങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് യോഗേന്ദ്രയാവദ്

991ലെ ആരാധനാലയ നിയമം എടുത്തുകളയണമെന്നും അതിനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അടിയന്തരമായി ബിജെപി കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി.അതേ സമയം ചരിത്രത്തിലെ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അതിനാല്‍ 1947 ആഗസ്ത് 15 ഒരു അടയാളമായി കണക്കാക്കി അപ്പോഴത്തെ സ്ഥിതിയില്‍ നിന്നും മാറ്റം വരാത്ത രീതിയില്‍ ആരാധനലായങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 06:36 pm IST
in India

ന്യൂദല്‍ഹി:1991ലെ ആരാധനാലയ നിയമം എടുത്തുകളയണമെന്നും അതിനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അടിയന്തരമായി ബിജെപി കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി.അതേ സമയം ചരിത്രത്തിലെ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അതിനാല്‍ 1947 ആഗസ്ത് 15 ഒരു അടയാളമായി കണക്കാക്കി അപ്പോഴത്തെ സ്ഥിതിയില്‍ നിന്നും മാറ്റം വരാത്ത രീതിയില്‍ ആരാധനലായങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്.  

“ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചു കളഞ്ഞ് അവിടെ കാശിവിശ്വനാഥക്ഷേത്രം പണിയുന്നതിന് 1991ലെ ആരാധനാലയ നിയമം തടസ്സമാണ്. അതുകൊണ്ട് അത് എടുത്തുകളയാന്‍ പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരണം. രണ്ട് രീതിയില്‍ ഇത് ചെയ്യാം. ഒന്നുകില്‍ പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടുവാരം. വാരണസിയില്‍ നിന്നുള്ള പ്രധാനമന്ത്രിക്ക് തന്നെ ഇങ്ങിനെയൊരു ബില്‍ പാസാക്കാം. അതോടെ 1991ലെ നിയമം  പിന്‍വലിക്കാം. അവിടെ ക്ഷേത്രം പണിയാം. രണ്ടാമത്തെ വഴി സുപ്രീംകോടതിയില്‍ ഈ നിയമത്തിനെതിരെ ഹര്‍ജി നല്‍കലാണ്. സുപ്രീംകോടതി തന്നെ അവിടെ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതില്‍ എത്തണം. “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. 1947 ആഗസ്ത് 15ന് എങ്ങിനെയോ അതേ സ്ഥിതി എല്ലാ ആരാധനാലയങ്ങളിലും തുടരണമെന്ന് അനുശാസിക്കുന്നതാണ് 1991ലെ ആരാധനാലയ നിയമം.  ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനത്ത് മുസ്ലിം പള്ളികള്‍ നിര്‍മ്മിച്ച മുഗള്‍ സാമ്രാജ്യകാലത്തെ തെറ്റുകള്‍ തിരുത്തുന്നതിന് ഈ നിയമം തടസ്സമാവുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.  

എന്നാല്‍ 1991ലെ ആരാധനാലയനിമയം നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ്. കാരണം 500 വര്‍ഷം മുന്‍പ് മുഗളന്മാര്‍ ചെയ്ത തെറ്റിന് ഇപ്പോള്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാല്‍ പകരം വീട്ടുകയാണ്. എന്നാല്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുമ്പോള്‍ വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചടി ഉണ്ടാകുമെന്നാണ് രാഷ്‌ട്രീയമീമാംസ അധ്യാപകന്‍ കൂടിയായ യോഗേന്ദ്ര യാദവിന്റെ അഭിപ്രായം.  

ചരിത്രത്തിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും അതുകൊണ്ട് ഏതെങ്കിലും ഒരു ചരിത്രസമയം ആധാരമാക്കി അവിടം മുതല്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ പറയുന്നതാണ് ഉചിതമെന്നും യോഗേന്ദ്ര യാദവ് പറയുന്നു. ഇതിന് 1947 ആഗസ്ത് 15 എന്ന സ്വാതന്ത്ര്യം കിട്ടിയ സമയത്തെ തല്‍സ്ഥിതി തുടരുന്നതിനുള്ള ആധാരസമയമായി കണക്കാക്കണമെന്നും അതിന് ശേഷം ആരാധനലായങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റവും അനുവദിക്കാന്‍ പാടില്ലെന്നും യോഗേന്ദ്ര യാദവ് വാദിക്കുന്നു. അതല്ലെങ്കില്‍ 500 വര്‍ഷം മുന്‍പത്തെ തെറ്റിന് 2022ല്‍ പകരം വീട്ടുന്ന ഹിന്ദുക്കള്‍ക്ക് പിന്നീട് 500 വര്‍ഷത്തിന് ശേഷം 2522ല്‍ മുസ്ലിങ്ങളില്‍ നിന്നും വീണ്ടും തിരിച്ചടി കിട്ടുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും യോഗേന്ദ്ര യാദവ് താക്കീത് ചെയ്യുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നതിന് അനുകൂലമായ ഒരു ആഖ്യാനം സൃഷ്ടിച്ചെടുക്കാനുള്ള യോഗേന്ദ്രയാദവിന്റെ ശ്രമമാണ് ഈ വാദത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. 

Tags: യോഗേന്ദ്ര യാദവ്ജ്ഞാന്‍ വ്യാപി മസ്ജിദ്ഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിsubramanian swamyയോഗേന്ദ്രയാദവ്ആരാധനാലയ നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി ഇഡിയറ്റ്…അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയും: സുബ്രഹ്മണ്യം സ്വാമി

India

നാവികരുടെ മോചനം ഷാരൂഖിന്റെ സഹായമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തനിക്ക് പങ്കില്ല. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കള്‍: ഷാരൂഖ്

India

മഹാരാഷ്‌ട്രയിലെ പന്തര്‍പൂര്‍ ക്ഷേത്രനിയമം വിശ്വാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി; ഇടപെട്ട് ബോംബെ ഹൈക്കോടതി

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ശിഥിലമായ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഹിന്ദു സ്ത്രീകളുടെ അഭിഭാഷകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.