ചെന്നൈ: തമിഴ്നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്ക് ഓമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.കഴിഞ്ഞ ദിവസം ഹൈദ്രബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതോടെ രാജ്യത്ത് ബിഎ വകഭേദം സ്ഥിരീകരിച്ചതോടെ എണ്ണം രണ്ടായി.
ആദ്യം രോഗം സ്ഥിരീകരിച്ചയാള്‍ മെയ് ഒന്‍പതിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയതായിരുന്നു.രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദ്ഗധരുടെ വിലയിരുത്തല്‍.ഒമിക്രോണ്‍ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്.ബിഎ 4, ബിഎ 5 വകഭേദങ്ങളാണ് നിലവില്‍ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങൡ വ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: