ബാലുശ്ശേരി: ഗുളിക അ്മിതമായി കഴിച്ച നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.കുട്ടമ്പീര് ആയുര്‍വേദ ഡിസ്പെന്സറിക്കു സമീപം എളേടത്ത് പോയിലില്‍ ബാലകൃഷ്ണന്റ മകള്‍ അശ്വതിയാണ് മരിച്ചത്.യുവതി തന്നെയാണ് ആശുപത്രിയില്‍ എത്തി അമിതമായി ഗുളിക കഴിച്ച വിവരം പറഞ്ഞത്.
അ്പ്പോഴേക്കും രക്തസമ്മര്‍ദ്ദം വളരെ താഴ്ന്നിരുന്നു.കോഴിക്കോട്ടേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു അശ്വതി. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നല്കിട്ടുണ്ട്.വിട്ടില്‍ നിന്ന് സാധാരണ നിലയ്ക്ക് ജോലിയ്ക്ക് പോയതാണെന്നും, മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.അഖിലേഷാണ് ഭര്‍ത്താവ്, അമ്മ: ഷീല, സഹോദരന്: അശ്വിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: