ആലപ്പുഴ: സിപിഎം കോണ്‍ഗ്രസ് സഖ്യം അവിശ്വാസത്തിലൂടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപിയെ പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റായ ബിജെപയുടെ ബിന്ദു പ്രദീപിനെയാണ് അവിശ്വസ പ്രമേയത്തിലൂടെ മാറ്റിയത്. 18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു.
18 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങള്‍ വീതമാണ് ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ക്കുള്ളത്. ഭരണസ്തംഭനം ആരോപിച്ച് സിപിഎമ്മിലെ കെ. വിനുവാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അതിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണയ്‌ക്കുകയായിരുന്നു.
പട്ടികജാതി വനിതയ്‌ക്ക് പ്രസിഡന്റ് സംവരണമുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ പ്രസിഡന്റായിരുന്ന വിജയമ്മ ഫിലേന്ദ്രന്റെ രാജിയിലേയ്‌ക്ക് നയിക്കുകയായിരുന്നു. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: